മുംബൈ: മഹാരാഷ്ട്രയിലെ മീരാ ഭായന്തർ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജയിൻ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഗീത കൂടിക്കാഴ്ച നടത്തി. ബിജെപിക്കാരിയായിരുന്ന ഗീത സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്രയായി മത്സരിക്കുകകായിരുന്നു.