ന്യൂഡൽഹി: വാളയാർ പീഡനക്കേസിന്റെ അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് സിപിഐയുടെ വനിതാ വിഭാഗമായ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി ആനി രാജ. വാളയാറിൽ രണ്ട് പെണ്‍കുട്ടികൾ അസ്വാഭാവികമായി മരിച്ച സംഭവത്തിൽ നാലു പ്രതികളെയും വെറുതെ വിട്ടതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അവർ.