അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു ജ​യം

12:47 AM Oct 28, 2019 | Deepika.com
മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു ജ​യം. ഇ​തോ​ടെ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ലാ ​ലി​ഗ​യി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​നാ​യി. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും സ​മ​നി​ല​യാ​യി​രു​ന്നു.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ 2-0ന് ​അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ മാ​ഡ്രി​ഡ് ക്ല​ബ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

19 പോ​യി​ന്‍റ് വീ​ത​മാ​ണ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കും അ​ത്‌​ല​റ്റി​ക്കോ​യ്ക്കും. ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബാ​ഴ്‌​സ മു​ന്നി​ലെ​ത്തി​യ​ത്.

28-ാം മി​നി​റ്റി​ല്‍ സൗ​ള്‍ നി​ഗ്വെ​സ് അ​ത്‌​ല​റ്റി​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ചു. 64-ാം മി​നി​റ്റി​ല്‍ അ​ല്‍വാ​രോ മൊ​റാ​ട്ട മാ​ഡ്രി​ഡ് ക്ല​ബ്ബി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു. ലാ ലിഗയിൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷം അ​ത്‌​ല​റ്റി​ക്കോ ആ​ദ്യ​മാ​യാ​ണ് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ജ​യി​ക്കു​ന്ന​ത്.