അ​വ​സ​രം ന​ഷ്ട​മാ​ക്കി ഇ​ന്‍റ​ര്‍

12:47 AM Oct 28, 2019 | Deepika.com
മി​ലാ​ന്‍: സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ യു​വ​ന്‍റ​സി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള അ​വ​സ​രം ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ന​ഷ്ട​മാ​ക്കി. സ്വ​ന്തം സാ​ന്‍ സി​റോ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ പാ​ര്‍മ​യുമായി 2-2ന്‍റെ ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

അ​ന്‍റോ​ണി​യോ കാ​ന്‍ഡ്രേ​വ​യു​ടെ ഗോ​ളി​ല്‍ ഇ​ന്‍റ​റാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ യാ​ന്‍ ക​രാ​മോ, ഗെ​ര്‍വി​ഞ്ഞോ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ പാ​ര്‍മ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത ലീ​ഡ് ന​ല്‍കി. ര​ണ്ടാം പ​കു​തി​യി​ല്‍ അ​ധി​കം കാ​ത്തി​രി​ക്കാ​തെ റൊ​മേ​ലു ലു​ക്കാ​ക്കു ഇ​ന്‍റ​റി​നു സ​മ​നി​ല ന​ല്‍കി. 2009ല്‍ ​ഇ​ന്‍റ​റി​നാ​യി ഡി​യേ​ഗോ മി​ലി​റ്റോ ആ​ദ്യ ഒ​മ്പ​ത് ക​ളി​യി​ല്‍ ആ​റു ഗോ​ള്‍ നേ​ടി​യ​ശേ​ഷം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ക​ളി​ക്കാ​നാ​ണ് ലു​ക്കാ​ക്കു. വി​ജ​യ ഗോ​ളി​നാ​യി ഇ​ന്‍റ​ര്‍ ശ്ര​മം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും വി​ജ​യം​കൈ​വ​രി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം യു​വ​ന്‍റ​സി​ന് സ​മ​നി​ലകൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നി​രു​ന്നു. യു​വ​ന്‍റ​സി​നു 23 പോ​യി​ന്‍റും ഇ​ന്‍റ​റി​നു 22 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.