അ​രൈ​ന സ​ബ​ലെ​ങ്ക​യ്ക്ക് എ​ലൈ​റ്റ് ട്രോ​ഫി

12:47 AM Oct 28, 2019 | Deepika.com
ഷു​ഹെ​യ് (ചൈ​ന): ഡ​ബ്ല്യു​ടി​എ എ​ലൈ​റ്റ് ടെ​ന്നീ​സ് കി​രീ​ടം ബ​ലാ​റ​സി​ന്‍റെ അ​രൈ​ന സ​ബ​ലെ​ങ്ക​യ്ക്ക്. വ​നി​താ സിം​ഗി​ള്‍സ് ഫൈ​ന​ലി​ല്‍ സ​ബ​ലെ​ങ്ക 6-4, 6-2ന് ​കി​കി ബെ​ര്‍ട്ട​ന്‍സി​നെ തോ​ല്‍പ്പി​ച്ചു. ഈ ​വ​ര്‍ഷം ബ​ലാ​റ​സ് താ​രം ചൈ​ന​യി​ല്‍നി​ന്ന നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ കി​രീ​ട​മാ​ണ്. ഷെ​ന്‍ചെ​ന്‍, വു​ഹാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ഈ ​വ​ര്‍ഷം ആ​ദ്യം സ​ബ​ലെ​ങ്ക കി​രീ​ടം നേ​ടി​യി​രു​ന്നു. 76 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ഒ​രു സെ​ര്‍വ് പോ​ലും ന​ഷ്ട​മാ​ക്കാ​ത്തെ​യാ​ണ് ബ​ലാ​റ​സ് താ​രം ഡ​ച്ച് താ​ര​ത്തെ കീ​ഴ​ട​ക്കി​യ​ത്. മൂ​ന്നു ത​വ​ണ ബെ​ര്‍ട്ട​ന്‍സി​ന്‍റെ സെ​ര്‍വ് ബ്രേ​ക്ക് ചെ​യ്തു.

ഫൈ​ന​ലി​നു​മു​മ്പ് വ​രെ സ​ബ​ലെ​ങ്ക​യ്‌​ക്കെ​തി​രേ 4-1ന്‍റെ ​വി​ജ​യ​റി​ക്കാ​ര്‍ഡു​ള്ള ബെ​ര്‍ട്ട​ന്‍സ് തീ​ര്‍ത്തും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. 14 അ​ണ്‍ഫോ​ഴ്‌​സ്ഡ് എ​റ​റു​ക​ളാ​ണ് താ​രം വ​രു​ത്തി​യ​ത്. ആ​ദ്യ സെ​റ്റി​ല്‍മാ​ത്ര​മാ​ണ് ബെ​ര്‍ട്ട​ന്‍സ് അ​ല്പ​മെ​ങ്കി​ലും പൊ​രു​തി​യ​ത്. ര​ണ്ടാം സെ​റ്റി​ല്‍ സ​ബ​ലെ​ങ്ക അ​നാ​യാ​സ ജ​യം നേ​ടി.