പാരീസ്: പാരീസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങള്‍ കാര്യമായി ഒന്നും ചെയ്യാതെ കീഴടങ്ങിയപ്പോള്‍ അഭിമാനമായി സാത്വിക്സായ്രാജ് രങ്കറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ പ്രവേശിച്ചു. പുരുഷ ഡബിള്‍സില്‍ ലോക ആറാം റാങ്കുകളായ ജപ്പാന്റെ ഹിരോയുകി എന്‍ഡോ-യുട വാറ്റാനബേ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-11, 25-33) കീഴടക്കിയാണ് ഫൈനലിലെത്തിയത്. 50 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.
സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ഫൈനലാണ്. ലോക 11-ാം റാങ്കുകളായ ഇന്ത്യന്‍ സഖ്യം തായ്ലന്ഡ് ഓപ്പണ്‍ നേടിയിരുന്നു.
ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ഇന്തോനേഷ്യയുടെ മാര്‍കസ് ഫെര്‍ണാല്‍ഡി ഗിഡെന്-കെവിന് സഞ്ജയ സുകാമുല്‍ജോ സഖ്യത്തെ നേരിടും. ഇന്ത്യന്‍ സഖ്യത്തിനെതിരേ 6-0ന്റെ വിജയ റിക്കാര്‍ഡാണ് ഇന്തോനേഷ്യന്‍ സഖ്യത്തിന്.
സാത്വിക്സായ്രാജ് രങ്കറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍
12:47 AM Oct 28, 2019 | Deepika.com