ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സ്: ഒ​സാ​ക​യ്ക്കു ജ​യം

12:47 AM Oct 28, 2019 | Deepika.com
ഷെ​ന്‍ചെ​ന്‍ (ചൈ​ന): ഡ​ബ്ലു​ടി​എ ഫൈ​ന​ല്‍സ് ടെ​ന്നീ​സി​ലെ റെ​ഡ് ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന​വോ​മി ഒ​സാ​ക​യ്ക്കു ജ​യം. മൂ​ന്നു സെ​റ്റ് നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ഒ​സാ​ക 7-6(7-1), 4-6, 6-4ന് ​പെ​ട്ര ക്വി​റ്റോ​വ​യെ തോ​ല്‍പ്പി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​ര്‍ 39 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്. ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സി​ല്‍ ഒ​സാ​ക ആ​ദ്യ​മാ​യാ​ണ് ജ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സി ആ​ദ്യ​മാ​യെ​ത്തി​യ ജാ​പ്പ​നീ​സ്താ​രം മൂ​ന്നു മ​ത്സ​ര​ത്തി​ലും തോ​റ്റി​രു​ന്നു.