മുംബൈ: മഹാരാഷ്ട്രയിൽ അധികാരം തുല്യമായി പങ്കിടുന്നതു സംബന്ധിച്ച ഉറപ്പ് ബിജെപി എഴുതി നല്കണമെന്ന് ശിവസേന. സർക്കാർ രൂപീകരിക്കാൻ ഗവർണർക്കു മുന്നിൽ അവകാശവാദം ഉന്നയിക്കുന്നതിനു മുന്പ് ഇതു വേണമെന്നു സേനാ നേതാവ് ഉദ്ധവ് താക്കറെ അഗ്രഹിക്കുന്നതായി പാർട്ടി എംഎൽഎ പ്രതാപ് സർനായിക് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയത്തിന്റെ തിളക്കം കുറഞ്ഞ സാഹചര്യത്തിൽ സേന സമ്മർദതന്ത്രം പയറ്റുകയാണെന്നു രാഷ്ട്രീയനിരീക്ഷകർ പറയുന്നു. ബിജെപിക്ക് 2014നേക്കാൾ 17 സീറ്റ് കുറവാണ്. ഇതു സേനയുടെ വിലപേശൽശേഷി കൂട്ടുന്നു.
സേനാ എംഎൽഎമാർ ഇന്നലെ ഉദ്ധവിന്റെ മുംബൈയിലെ വസതിയിൽ യോഗം ചേർന്നു. ഉദ്ധവിന്റെ മകൻ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം എംഎൽഎമാർ ഉന്നയിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സർക്കാർ രൂപീകരണം സംബന്ധിച്ചു സേനയ്ക്കു മുന്നിൽ മറ്റു മാർഗങ്ങളും ഉണ്ടെന്ന് ഉദ്ധവ് ചൂണ്ടിക്കാട്ടി. എന്നാൽ, ഹിന്ദുത്വ അജൻഡ പൊതുവായുള്ള ബിജെപിക്ക് ഒപ്പം നിൽക്കാനാണു താത്പര്യം.
അതേസമയം, തുല്യ അധികാരം പങ്കിടാനുള്ള ഫോർമുല ഉള്ളതായി തനിക്കറിയില്ലെന്നു മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാവുസാഹിബ് ദാൻവെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദീപാവലിക്കു ശേഷം സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.