+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനത്ത മഴ: ദക്ഷിണ കന്നഡയിൽ റെഡ് അലർട്ട്

മം​​​ഗ​​​ളൂ​​​രു: ​​​ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​ദ്യാ
കനത്ത മഴ: ദക്ഷിണ കന്നഡയിൽ റെഡ് അലർട്ട്
മം​​​ഗ​​​ളൂ​​​രു: ​​​ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​ധി ന​​ൽ​​കി. ക്യാ​​​ർ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭീ​​​ഷ​​​ണി​​​യി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ക്കാ​​​ർ ക​​​ട​​​ലി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ചു​​​പോ​​​ന്നു.

ഒ​​​ഡീ​​​ഷ​​​യി​​​ൽ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം മൂ​​​ലം 23 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ക​​​ന​​​ത്ത മ​​​ഴ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ ക്യാ​​​ർ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മൂ​​​ലം ഗു​​​ജ​​​റാ​​​ത്തി​​​ൽ വ​​​രു​​​ന്ന നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​മെ​​ന്നു സം​​​സ്ഥാ​​​ന കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

തെ​​​ല​​​ുങ്കാ​​​ന സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത പ്ര​​​വ​​​ചി​​​ച്ചിട്ടു​​​ണ്ട്. ഗോ​​​വ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​വും ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​ർ​​​ന്നു. മും​​​ബൈ ഗോ​​​വ ദേ​​​ശീ​​​യ പാ​​​ത​​​യി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്കം താ​​​ഴാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് ആ​​​ശ്വാ​​​സ​​​മാ​​​യി​​​ട്ടു​​​ണ്ട്.