+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ടെയ്നർ ട്രക്കിലെ മൃതദേഹങ്ങൾ;20 പേ​​​ർ വി​​​യ​​​റ്റ്നാം പൗ​​​ര​​​ന്മാ​​​രെ​​​ന്നു സം​​​ശ​​​യം

ഹാ​​​നോ​​​യ്: ബ്ര​​​ിട്ട​​​നി​​​ൽ ക​​​ണ്ടെ​​​യ്ന​​​ർ ട്രക്കി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ 39 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 20 എ​​​ണ്ണം വി​​​യ​​​റ്റ്നാം പൗ​​​ര​​​ന്മാ​​​രു​​​ടേ​​​താ​​​ണെ​​​ന്നു സം​​​ശ​​​യം
കണ്ടെയ്നർ ട്രക്കിലെ മൃതദേഹങ്ങൾ;20 പേ​​​ർ വി​​​യ​​​റ്റ്നാം  പൗ​​​ര​​​ന്മാ​​​രെ​​​ന്നു സം​​​ശ​​​യം
ഹാ​​​നോ​​​യ്: ബ്ര​​​ിട്ട​​​നി​​​ൽ ക​​​ണ്ടെ​​​യ്ന​​​ർ ട്രക്കി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ 39 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 20 എ​​​ണ്ണം വി​​​യ​​​റ്റ്നാം പൗ​​​ര​​​ന്മാ​​​രു​​​ടേ​​​താ​​​ണെ​​​ന്നു സം​​​ശ​​​യം. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ബ്രി​​​ട്ട​​​നി​​​ലെ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​ണ് ഈ ​​​സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. 20 പേ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ല​​​​​​ണ്ട​​​​​​നു സ​​​​​​മീ​​​​​​പം എ​​​​​​സ​​​​​​ക്സി​​​​​​ൽ ലോ​​​​​റി​​​​​യി​​​​​ൽ ഘ​​​​​ടി​​​​​പ്പി​​​​​ച്ച ശീ​​​​​തീ​​​​​ക​​​​​രി​​​​​ച്ച ഷി​​​​​പ്പിം​​​​​ഗ് ക​​​​​ണ്ടെ​​​​​യ്ന​​​​​റി​​​​​ലാ​​​ണ് 31 പു​​​രു​​​ഷ​​​ന്മാ​​​രു​​​ടേ​​​യും എ​​​ട്ട് സ്ത്രീ​​​ക​​​ളു​​​ടേ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​തു ചൈ​​​നീ​​​സ് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു​​​പേ​​​ർ ഇ​​​തി​​​ന​​​കം അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം ദു​​​ര​​​ന്ത​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ലോ​​​റി ഉ​​​ട​​​മ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ ലോ​​​​​റി ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ​​​​​യി​​​​​ലെ വാ​​​​​ർ​​​​​ണ​​​​​യി​​​​​ൽ ഒ​​​​​രു എെ​​​​​റി​​​​​ഷ് പൗ​​​​​ര​​​​​ന്‍റെ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ 2017ൽ ​​​​​ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത​​​​​താ​​​​​ണെ​​​​​ന്നും ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.​​​രേ​​​ഖ​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ആ​​​ളു​​​ക​​​ളെ യു​​​കെ​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു​​​കാ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സം​​​ഭ​​​വ​​​ത്തോ​​​ടെ ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വ്യാ​​​ജ ചൈ​​​നീ​​​സ് പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ച ത​​​ങ്ങ​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്ന് വി​​​യ​​​റ്റ്നാ​​​മി​​​ലെ നാ​​​ഹെ ആ​​​യി​​​ലെ ഏ​​​താ​​​നും​​​പേ​​​ർ പ​​​റ​​​ഞ്ഞു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഉ​​​റ്റ​​​ബ​​​ന്ധു​​​ക്ക​​​ളും ഉ​​​ണ്ടെ​​​ന്ന് തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം ഇ​​​വ​​​ർ സ​​​മ​​​ർ​​​ഥി​​​ക്കു​​​ന്നു. വി​​​യ​​​റ്റ്നാ​​​മി​​​ൽ നി​​​ന്ന് കാ​​​ണാ​​​താ​​​യ 15 നും 45 ​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 20 പേ​​​രു​​​ടെ ഫോ​​​ട്ടോ​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി ബ്രി​​​ട്ട​​​നി​​​ലെ ഒ​​​രു സാ​​​മൂ​​​ഹ്യ​​​സം​​​ഘ​​​ട​​​ന​​​യും പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചൈ​​​ന​​​ക്കാ​​​രു​​​ടേ​​​താ​​​ണെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് ഇ​​​നി​​​യും സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ബ്രി​​​ട്ട​​​നി​​​ലെ ചൈ​​​നീ​​​സ് എം​​​ബ​​​സി ഉ​​​ദ്യേ​​​ാഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു വേ​​​ണ്ടി ചൈ​​​നീ​​​സ് എം​​​ബ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ദോം​​​ഗ് സു​​​ജൂ​​​ണ്‍ ആ​​​ണ് പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.