ബം​ഗ​ളൂ​രു എ​ഫ്‌​സി അ​ക്കാ​ഡ​മി താ​ര​ത്തി​ന് സ്ലൊ​വേ​നി​യ​യി​ല്‍ ട്ര​യ​ല്‍

11:04 PM Oct 26, 2019 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു എ​ഫ്‌​സി അ​ക്കാ​ഡ​മി സ്‌​ട്രൈ​ക്ക​ര്‍ ശ്രീ​ധ​ര്‍ത് നോം​ഗ്മീ​കാ​പം പ​രി​ശീ​ല​ന​ത്തി​നും ട്ര​യ​ലി​നു​മാ​യി സ്ലൊ​വേ​നി​യ​യി​ലേ​ക്ക്. സ്ലൊ​വേ​നി​യ​ന്‍ ക്ല​ബ് എ​ന്‍ഡി ലി​റി​യ 1911 ആ​ണ് ശ്രീ​ധ​ര്‍തി​നെ ക്ഷ​ണി​ച്ച​ത്.

ലു​ബി​യാ​ന ആ​സ്ഥാ​ന​മാ​യി സ്ഥി​തി ചെ​യ്യു​ന്ന ക്ല​ബ്ബ് രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ക്ല​ബ്ബാ​ണ്. നി​ല​വി​ല്‍ സ്ലോ​വേ​നി​യ​ന്‍ മൂ​ന്നാം ലീ​ഗി​ലാ​ണ് എ​ന്‍ഡി ലി​റി​യ ക​ളി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ എ​ന്‍കെ ഒ​ളി​മ്പി​യ ലു​ബി​യാ​ന​യ്ക്കു മി​ക​ച്ച ക​ളി​ക്കാ​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന ക്ല​ബ്ബാ​ണ് ലി​റി​യ.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ബം​ഗ​ളൂ​രു​വി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ശ്രീ​ധ​ര്‍ത് വെ​ള്ളി​യാ​ഴ്ച സ്ലൊ​വേ​നി​യ​യി​ലെ​ത്തി. കൗ​മാ​ര​താ​രം പ​ത്ത് ദി​വ​സം​ ലു​ബി​യാ​ന​യി​ലു​ണ്ടാ​കും. ഈ ​സ​മ​യ​ത്ത് ലി​റി​യ​യു​ടെ അ​ണ്ട​ര്‍ 15 ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തും. ഒ​ന്നാം ഡി​വി​ഷ​നി​ലാ​ണ് ലി​റി​യ അ​ണ്ട​ര്‍ 15 ടീം ​ക​ളി​ക്കു​ന്ന​ത്. ക്ല​ബ്ബി​ന്‍റെ കോ​ച്ചിം​ഗ് സ്റ്റാ​ഫി​നൊ​പ്പം ചെ​ല​വ​ഴി​ക്കാ​നും ശ്രീ​ധ​ര്‍തി​ന് അ​വ​സ​രം ല​ഭി​ക്കും.

മ​ണി​പ്പു​രി​ല്‍നി​ന്നു​ള്ള ഈ ​കൗ​മാ​ര​താ​രം സു​ബ്ര​തോ ക​പ്പി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ എ​ഐ​എ​ഫ്എ​ഫ് എ​ലൈ​റ്റ് അ​ക്കാ​ഡ​മി​യി​ലെ​ത്തി​യി​രു​ന്നു. 2020 എ​എ​ഫ്‌​സി അ​ണ്ട​ര്‍ 16 ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ റൗ​ണ്ടി​നു യോ​ഗ്യ​ത ല​ഭി​ച്ച ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ശ്രീ​ധ​ര്‍ത് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.