പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. മൂന്നു ഗെയിം നീണ്ട വാശിയേറിയ മത്സരത്തില്‍ സിന്ധുവിനെ ലോക ഒന്നാം നമ്പര്‍ താരം തായ്വാന്റെ തായ് സു യിംഗ് 21-16, 24-26, 21-17ന് തോല്‍പ്പിച്ചു.
പത്താമത്തെ പ്രാവശ്യമാണ് സിന്ധു തായ് സുവിനോട് പരാജയപ്പെടുന്നത്. ആദ്യം ഗെയിം നഷ്ടമായ സിന്ധു രണ്ടാം ഗെയിമില്‍ അസാമാന്യ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം ഗെയിമില്‍ ഇരുവരും വിട്ടുകൊടുക്കാന്‍ തയാറാകാതെ പൊരുതി. ഒടുവില്‍ സിന്ധു ജയിച്ചു. എന്നാല്‍ നിര്‍ണായക ഗെയിമില്‍ ഇന്ത്യന്‍താരത്തിന് മികവിലെത്താനായില്ല. ഇതോടെ തായ്വാന് താരം വിജയം നേടിയെടുത്തു.
പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-സ്വാതിക് രാജ് രങ്കറെഡ്ഡി സഖ്യം ഡെന്മാര്ക്കിന്റെ കിം അസ്റ്ററപ്-ആന്ദ്രെസ് റാസ്മൂസന്‍ സഖ്യത്തെ 21-13, 22-20ന് തോല്‍പ്പിച്ചു.
സിന്ധു പുറത്ത്; സ്വാതിക്റെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം സെമിയില്‍
11:04 PM Oct 26, 2019 | Deepika.com