മ്യൂണിക്: ബുണ്ടസ് ലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തെത്തി. സ്വന്തം അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ 2-1ന് എഫ്സി യൂണിയന് ബെര്‍ലിനെ തോല്‍പ്പിച്ചു.
മത്സരത്തില്‍ ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ബുണ്ടസ് ലിഗ ചരിത്രത്തില്‍ ആദ്യ ഒമ്പത് മത്സരത്തിലും ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റിക്കാര്‍ഡ് സ്വന്തമാക്കി. ഈ സീസണിലെ എല്ലാ ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ് മത്സരങ്ങളിലും ഗോള്‍ നേടിയ താരം ആകെ 19 ഗോള്‍ സ്വന്തമാക്കിക്കഴിഞ്ഞു. യൂണിയന് ബര്ലിനെതിരേ 53-ാം മിനിറ്റിലായിരുന്നു ലെവന്‍ഡോവ്സ്കിയുടെ ഗോള്‍. ലീഗില്‍ ലെവന്‍ഡോവ്സ്കിയുടെ 13-ാം ഗോളായിരുന്നു. 13-ാം മിനിറ്റില്‍ ബഞ്ചമിന് പവാദ് ബയേണെ മുന്നിലെത്തിച്ചു.
ലെവന്‍ഡോവ്സ്കിയുടെ ഗോളിനുശേഷം യൂണിയന് ബര്‍ലിനു ലഭിച്ച പെനല്‍റ്റി ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തടഞ്ഞു. എന്നാല്‍ 85-ാം മിനിറ്റില്‍ സന്ദര്‍ശകര്‍ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. സെബാസ്റ്റ്യന്‍ പോള്ട്ടറാണ് വലകുലുക്കിയത്.
ബയേണിന് ജയം
11:04 PM Oct 26, 2019 | Deepika.com