യു​ണൈ​റ്റ​ഡി​നും ആ​ഴ്‌​സ​ണ​ലി​നും ജ​യം

12:20 AM Oct 26, 2019 | Deepika.com
ബെ​ല്‍ഗ്രേ​ഡ്/​ല​ണ്ട​ന്‍: യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നും ആ​ഴ്‌​സ​ണ​ലി​നും ജ​യം. ഗ്രൂ​പ്പ് എ​ലി​ല്‍ യു​ണൈ​റ്റ​ഡ് 1-0ന് ​പാ​ര്‍ട്ടി​സ​ന്‍ ബെ​ല്‍ഗ്രേ​ഡി​നെ തോ​ല്‍പ്പി​ച്ചു. 43-ാം മി​നി​റ്റി​ല്‍ ആ​ന്‍റ​ണ്‍ മാ​ര്‍ഷ​ല്‍ പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി​യാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം നേ​ടി​യ​ത്. ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് ഏ​ഴു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി 12 ക​ളി​ക​ള്‍ക്കു​ശേ​ഷം എ​വേ​യി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്. കൂ​ടാ​തെ ഓ​ഗ​സ്റ്റി​നു​ശേ​ഷം എ​വേ​യി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗോ​ളു​മാ​ണ്.

പി​ന്നി​ല്‍നി​ന്ന ആ​ഴ്‌​സ​ണ​ല്‍ 3-2ന് ​ഗ്യു​മാ​റീ​സി​നെ തോ​ല്‍പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ നി​ക്കോ​ള​സ് പെ​പെ​യു​ടെ ര​ണ്ടു ഫ്രീ​കി​ക്ക് ഗോ​ളു​ക​ളാ​ണ് ആ​ഴ്‌​സ​ണ​ലി​നു സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ജ​യ​മൊ​രു​ക്കി​യ​ത്. ഗ്രൂ​പ്പ് എ​ഫി​ല്‍ മൂ​ന്നു ക​ളി​യി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ലാ​ണ് മു​ന്നി​ല്‍. പോ​ര്‍ച്ചു​ഗീ​സ് ക്ല​ബ്ബി​നെ എ​ട്ടാം മി​നി​റ്റി​ല്‍ മാ​ര്‍ക​സ് എ​ഡ്വേ​ഡ്‌​സ് മു​ന്നി​ലെ​ത്തി​ച്ചു. 32-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ മാ​ര്‍ട്ടി​നെ​ല്ലി ആ​ഴ്‌​സ​ണ​ലി​നു സ​മ​നി​ല ന​ല്കി. എ​ന്നാ​ല്‍ ആ​ദ്യ പ​കു​തി തീ​രും​മു​മ്പ് ഗ്യു​മാ​റീ​സ് വീ​ണ്ടും മു​ന്നി​ലെ​ത്തി. ബ്രൂ​ണോ ഡ്യൂ​ര്‍ട്ടാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

തോ​ല്‍വി ഉ​റ​പ്പി​ച്ചു നീ​ങ്ങി​യ ആ​ഴ്‌​സ​ണ​ലി​നു ര​ക്ഷ​ക​നാ​യി പെ​പെ​യെ​ത്തി. 80-ാം മി​നി​റ്റി​ലെ ഫ്രീ​കി​ക്ക് വ​ല​യി​ല്‍ ത​റ​ച്ചി​റ​ങ്ങി. അ​ഞ്ചു മി​നി​റ്റ് മു​മ്പാ​ണ് പ​ക​ര​ക്കാ​ര​നാ​യി പെ​പെ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ അ​ടു​ത്ത ഫ്രീ​കി​ക്കും വ​ല​യി​ലാ​ക്കി പെ​പെ ആ​ഴ്‌​സ​ണ​ലി​നു വി​ജ​യം സ​മ്മാ​നി​ച്ചു.

മ​റ്റൊ​രു ഇം​ഗ്ലീ​ഷ് ക്ല​ബ് വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ വാ​ണ്ട​റേ​ഴ്‌​സ് 2-1ന് ​സ്ലോ​വ​ന്‍ ബ്രാ​ട്ടി​സ്ലാ​വ​യെ തോ​ല്‍പ്പി​ച്ചു. സെ​വി​യ്യ, എ​ഫ്‌​സി ബേ​സ​ല്‍, എ​സ്പാ​നി​യോ​ള്‍, സെ​ല്‍റ്റി​ക് ടീ​മു​ക​ള്‍ ജ​യി​ച്ചു. എ​എ​സ് റോ​മ, വൂ​ള്‍ഫ്‌​സ്ബ​ര്‍ഗ്, പോ​ര്‍ട്ടോ ടീ​മു​ക​ള്‍ക്ക് സ​മ​നി​ലകൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.