കെയ്റോ: വനിതകളുടെ ലോക സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പയ്ക്കു ജയം. ശക്തമായ വെല്ലുവിളി നേരിട്ട മത്സരത്തില്‍ ജോഷ്ന യുഎസ്എയുടെ ഹെയ്ലി മെന്‍ഡസിനെ 9-11, 12-10, 8-11, 11-6, 11-6ന് തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ ജോഷ്ന 12-ാം സീഡിലാണ്. സീഡ് ചെയ്പ്പെടാത്ത താരമാണ് ഹെയ്ലി.
മറ്റൊരു ഇന്ത്യന്‍ താരം സുനൈന കുരുവിള ആദ്യ റൗണ്ടില്‍ പുറത്തായി. ബെല്‍ജിയത്തിന്റെ നെലെ ഗില്‍സ് 8-11, 11-7, 11-4, 11-5ന് സുനൈനയെ തോല്‍പ്പിച്ചു.
ജോഷ്ന ചിന്നപ്പയ്ക്കു ജയം
12:20 AM Oct 26, 2019 | Deepika.com