വുഹാന്‍ (ചൈന): മലയാളിതാരം ഒളിമ്പ്യന്‍ കെ.ടി. ഇര്ഫാന് ഏഴാമത് മിലിട്ടറി ലോക ഗെയിംസില്‍ മെഡല്‍ നഷ്ടം. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇര്ഫാന് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 1:25:09 സമയത്തില്‍ ഇന്ത്യന്‍ താരത്തിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ചൈനയുടെ ഹു ഹാവോ (1:22:18) സ്വര്‍ണവും യുക്രെയ്ന്റെ ഷുമിക് വിക്ടര്‍ (1:23:18) വെള്ളിയും സ്ലൊവാക്യയുടെ യുറാഡ്നിക് മിറോസ്ലാവ് (1:24:16) വെങ്കലവും നേടി.
മാര്‍ച്ചില്‍ നടന്ന ഏഷ്യന്‍ നടത്ത ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയ ഇര്ഫാന് അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടിയിട്ടുണ്ട്.
ലോക മിലിട്ടറി ഗെയിംസില്‍ ഇര്‍ഫാനു മെഡല്‍ നഷ്ടം
12:20 AM Oct 26, 2019 | Deepika.com