മാ​ര​ത്ത​ണ്‍ ​സ​പ്പോ​റോ​യി​ല്‍‍ത​ന്നെ

12:20 AM Oct 26, 2019 | Deepika.com
ടോ​ക്കി​യോ: 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ലെ മാ​ര​ത്ത​ണ്‍ ഓ​ട്ടം സ​പ്പോ​റോ​യി​ല്‍നി​ന്നു മാ​റ്റാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് പ്ലാ​നിം​ഗി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ്യ​ക്ത​മാ​ക്കി. ടോ​ക്കി​യോ​യി​ല്‍ ആ ​സ​മ​യ​ത്തു​ള്ള ചൂ​ട് കാ​ലാ​വ​സ്ഥ ഓ​ട്ട​ക്കാ​രെ ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് വേ​ദി മാ​റ്റാ​ന്‍ ഐ​ഒ​സി തീ​രു​മാ​നി​ച്ച​ത്. മാ​ര​ത്ത​ണ്‍ രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന ആവ​ശ്യ​വു​മാ​യി ടോ​ക്കി​യോ ഗ​വ​ര്‍ണ​ര്‍ ഐ​ഒ​സി​ക്ക് അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മാ​ര്‍ത്ത​ണ്‍ ടോ​ക്കി​യോ​യി​ല്‍നി​ന്നു​മാ​റ്റാ​നു​ള്ള തീ​ര​മാ​നം ഐ​ഒ​സി എ​ടു​ത്ത​ത്. മാ​ര​ത്ത​ണി​നു പു​റ​മെ ന​ട​ത്ത​വും സ​പ്പോ​റോ​യി​ലാ​കും.

ടോ​ക്കി​യോ ഗ​വ​ര്‍ണ​ര്‍ യൂ​റി​കോ കോ​യി​കെ​യു​മാ​യി ടോ​ക്കി​യോ​യി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​യി ടോ​ക്കി​യോ ഗെ​യിം​സി​ന്‍റെ കോഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചീ​ഫ് ജോ​ണ്‍ കോ​ട്‌​സ് പ​റ​ഞ്ഞു. വേ​ദി​മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ ഐ​ഒ​സി ഉ​റ​ച്ചു​നി​ല്ക്കു​ന്നു​വെ​ന്ന് സെ​പ്റ്റം​ബ​റി​ല്‍ ദോ​ഹ​യി​ല്‍ ന​ട​ന്ന മാ​ര​ത്ത​ണി​ല്‍ ചൂ​ട് അ​ത്‌​ല​റ്റു​ക​ളെ ബാ​ധി​ച്ച​ത് ഉ​ദ്ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ടോ​ക്കി​യോ​യി​ലെ ജ​ന​ങ്ങ​ളു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കാ​നാ​കും. പ​ക്ഷേ എ​പ്പോ​ഴും ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​ത്‌​ല​റ്റു​ക​ളു​ടെ ആ​രോ​ഗ്യ​മാ​ണ് പ്ര​ധാ​നം. അ​തു​കൊ​ണ്ടാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്- കോ​ട്‌​സ് വ്യ​ക്ത​മാ​ക്കി.