+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്ര നിയമസഭയിൽ രണ്ടു ജോടി സഹോദരങ്ങൾ

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഇ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് ര​​​ണ്ടു ജോ​​​ടി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി
മഹാരാഷ്‌ട്ര നിയമസഭയിൽ  രണ്ടു ജോടി സഹോദരങ്ങൾ
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഇ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് ര​​​ണ്ടു ജോ​​​ടി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ലാ​​​സ് റാ​​​വു ദേ​​​ശ്മു​​​ഖി​​​ന്‍റെ മ​​​ക്ക​​​ളും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ അ​​​മി​​​ത്, ധീ​​​ര​​​ജ്, എ​​​ൻ​​​സി​​​പി​​​ക്കാ​​​രാ​​​യ ബാ​​​ബ​​​ൻ ഷി​​​ൻ​​​ഡെ, സ​​​ഞ്ജ​​​യ് എ​​​ന്നി​​​വ​​​രാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ലാ​​​ത്തൂ​​​ർ റൂ​​​റ​​​ലി​​​ൽ​​​നി​​​ന്ന് 1.21 ല​​​ക്ഷം വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണു ധീ​​​ര​​​ജ് ദേ​​​ശ്മു​​​ഖ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​മി​​​ത് ലാ​​​ത്തൂ​​​ർ സി​​​റ്റി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ​​​ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് അ​​​മി​​​ത് വി​​​ജ​​​യി​​​ച്ച​​​ത്. ബാ​​​ബ​​​ൻ മാ​​​ധ സീ​​​റ്റി​​​ലും ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ കാ​​​ർ​​​മ​​​ല സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ച്ചു.

മു​​​ന്പ് അ​​​ച്ഛ​​​നും മ​​​ക​​​നും ഒ​​​രേ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഛഗ​​​ൻ ഭു​​​ജ്ബ​​​ൽ, മ​​​ക​​​ൻ പ​​​ങ്ക​​​ജ്, ഗ​​​ണേ​​​ശ് നാ​​​യി​​​ക്, മ​​​ക​​​ൻ സ​​​ന്ദീ​​​പ് എ​​​ന്നി​​​വ​​​രാ​​​ണി​​​വ​​​ർ. ഇ​​​വ​​​രെ​​​ല്ലാം എ​​​ൻ​​​സി​​​പി അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.

വ​​നി​​താ പ്രാ​​തി​​നി​​ധ്യം കൂ​​ടി

മഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യം വ​​​ർ​​​ധി​​​ച്ചു. 24 പേ​​​രാ​​​ണ് ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച​​​ത്. 2014ൽ 22 ​​​പേ​​​രാ​​​യി​​​രു​​​ന്നു സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച​​​വ​​​രി​​​ൽ പ​​​കു​​​തി പേ​​​ർ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ്. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്ത് 14 പേ​​​രും പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് എ​​​ട്ടു പേ​​​രു​​​മാ​​​ണു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്കാ​​​രാ​​​യ 12 പേ​​​രാ​​​ണ് ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച​​​ത്. 17 വ​​​നി​​​ത​​​ക​​​ളെ​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി മ​​​ത്സ​​​രി​​​പ്പി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സ് നോ​​​മി​​​നി​​​ക​​​ളാ​​​യ അ​​​ഞ്ചു പേ​​​രും വി​​​ജ‍യി​​​ച്ചു. വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ പ​​​ത്തു മു​​​സ്‌​​​ലിം​​​ക​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ മൂ​​​ന്നു പേ​​​ർ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ്.