ജമ്മു: ജമ്മു കാഷ്മീരിലെ പുഞ്ച്, കഠുവ ജില്ലകളിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഇന്ത്യൻ പ്രദേശത്തേക്കു പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികനു പരിക്കേറ്റു. രണ്ടു കന്നുകാലികൾ ചത്തു. പുഞ്ചിലെ മേധർ സെക്ടറിലാണു സൈനികനു പരിക്കേറ്റത്.