കോട്ടയം: സിഎംഎസ് കോളജ് ചരിത്രവിഭാഗത്തിന്റെയും എംജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിന്റെയും സഹകരണത്തോടെ കോട്ടയം നാട്ടുകൂട്ടം സംഘടിപ്പിക്കുന്ന പുരാവസ്തു പ്രദർശനവും ചരിത്ര സെമിനാറുകളും 27 മുതൽ 29 വരെ കോട്ടയം സിഎംഎസ് കോളജിൽ നടത്തും. കോട്ടയം സ്വദേശിയായ ബോബിൻ ജെ. മണ്ണനാലിന്റെ പുരാവസ്തുക്കളുടെ ശേഖരമാണ് പ്രദർശത്തിലുള്ളത്.
ഇന്ത്യയിലെ വിവിധ കാലഘട്ടങ്ങളിലെ സാമ്രാജ്യങ്ങളിലെയും നാട്ടുരാജ്യങ്ങളിലെയും നാണയങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ, ഉപകരണങ്ങൾ, മുദ്രകൾ, പുരാരേഖകൾ, അലങ്കാര വസ്തുക്കൾ എന്നിവ പ്രദർശനത്തിലുണ്ട്. പശ്ചിമ ക്ഷത്രപ, ഗുപ്ത, പല്ലവ, സുൽത്താൻ, മുഗൾ, ടിപ്പു, വേണാട്, കൊങ്ങുചേര, വൊഡയാർ, നായ്ക്കർ, തിരുവിതാംകൂർ, കൊച്ചി നാണയങ്ങളെ കൂടാതെ സംഘകാല പാണ്ഡ്യരാജാവായിരുന്ന പെരുവഴുതിയുടെ പേര് ആലേഖനം ചെയ്ത നാണയവും പ്രത്യേകതയാണ്.
ടിപ്പുസുൽത്താൻ പുതിയ കലണ്ടർ പ്രഖ്യാപിച്ച ചടങ്ങിന്റെ വിവരങ്ങൾ ആലേഖനം ചെയ്ത ചുരിക, വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയുടെ ഉടവാൾ, പതിനേഴാം നൂറ്റാണ്ടിൽ ശിവഗംഗയിൽ ഉപയോഗിച്ചിരുന്ന വളരി എന്ന ഇന്ത്യൻ ബൂമറാങ്, ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ആംപ്യുട്ടേഷൻ കിറ്റ്, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൈയൊപ്പോടു കൂടിയ ഫോട്ടോ തുടങ്ങിയവയും ശേഖരത്തിലുണ്ട്.
പുരാരേഖകളിൽ കോട്ടയം പട്ടണത്തിലെ വൈദ്യുതി വിതരണം നടത്തിയിരുന്ന വയസ്കരമൂസ് സർക്കാരിന് കൈമാറിയതിന്റെ രേഖ പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്നു. പ്രദർശനം ചരിത്രകാരൻ ഡോ.എം.ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്യും. കോളജ് ഗ്രേറ്റ് ഹാളിൽ രാവിലെ 9.30 മുതൽ ആറു വരെയാണു പ്രദർശനം. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇളവുണ്ടായിരിക്കുന്നതാണ്. 27, 28 തീയതികളിൽ ചരിത്ര സെമിനാറുകളിൽ ചരിത്രകാരൻമാരും പുരാവസ്തുഗവേഷകരും പങ്കെടുക്കും.