ചാന്പ്യൻ കേ​​ര​​ളം

11:50 PM Oct 24, 2019 | Deepika.com
പാ​​റ്റ്ന: 70-ാം ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ ജേ​​താ​​ക്ക​​ളാ​​യി. ഫൈ​​ന​​ലി​​ൽ ഛത്തീ​​സ്ഗ​​ഡി​​നെ ത​​ക​​ർ​​ത്താ​​ണ് കേ​​ര​​ള പെ​​ണ്‍​കൊ​​ടി​​ക​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്. 70-50നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. ഒ​​ന്പ​​ത് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് കേ​​ര​​ള പ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ചാ​​ന്പ്യ​ന്മാ​​രാ​​യ ത​​മി​​ഴ്നാ​​ടി​​നെ സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കേ​​ര​​ളം ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

ഫൈ​​ന​​ലി​​ൽ ആ​​ദ്യ ക്വാ​​ർ​​ട്ട​​റി​​ൽ​​ത​​ന്നെ കേ​​ര​​ളം 20-6ന്‍റെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ഇ​​ട​​വേ​​ള​​യ്ക്കു പി​​രി​​യു​​ന്പോ​​ൾ 37-22 ആ​​യി​​രു​​ന്നു സ്കോ​​ർ. കാ​​ൽ​​ക്കു​​ഴ​​യ്ക്കു പ​​രി​​ക്കേ​​റ്റ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക്യാ​​പ്റ്റ​​ൻ ആ​​ർ. ശ്രീ​​ക​​ല​​യ്ക്ക് ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം അ​​ഞ്ച് മി​​നി​​റ്റ്മാ​​ത്ര​​മാ​​ണ് ക​​ള​​ത്തി​​ൽ തു​​ട​​രാ​​ൻ സാ​​ധി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​നാ​​യി ശ്രീ​​ക​​ല 21ഉം ​​ആ​​ൻ മ​​രി​​യ സ​​ക്ക​​റി​​യ 17ഉം ​​ജോ​​മോ ജി​​യോ 12ഉം ​​അ​​മീ​​ഷ ജോ​​സ് 11ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ രാ​​ജ​​സ്ഥാ​​നെ 105-73 ത​​ക​​ർ​​ത്ത് പ​​ഞ്ചാ​​ബ് ചാ​​ന്പ്യ​ന്മാ​​രാ​​യി. സെ​​മി​​യി​​ൽ കേ​​ര​​ള​​ത്തെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബ് ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. മൂ​​ന്നാം സ്ഥാ​​ന​​പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തെ 67-54ന് ​​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മ​​റി​​ക​​ട​​ന്നു.