![ലോറിയിൽ ഒന്‍പത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13063690/full.jpg)
ലണ്ടൻ: അനധികൃത കുടിയേറ്റക്കാരുമായി വന്ന ലോറി കെന്റിൽ പോലീസ് പിടികൂടി. ലോറിയുടെ പിന്നിലായിരുന്നു ഇവർ. ഒന്‍പതു പേരെ ജീവനോടെ കണ്ടെത്തിയെന്നും ആംബുലൻസ് സർവീസിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണ് ലോറി തടഞ്ഞതെന്നും പോലീസ് അറിയിച്ചു. എസക്സിൽ കണ്ടെയ്നർ ലോറിയിൽ 39 ചൈനക്കാരുടെ മൃതദേഹങ്ങൾ കാണപ്പെട്ട സംഭവത്തിനു പിന്നാലെയാണ് കെന്റിലും ലോറി തടഞ്ഞ് ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തത്.