ദുബായ്: ഐസിസി റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമ. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ലോക റാങ്കിംഗിൽ ആദ്യ 10നുള്ളിൽ എത്തുന്ന മൂന്നാമത് ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റിക്കാർഡ് രോഹിത്തിനെ തേടിയെത്തി. വിരാട് കോഹ്ലി, ഗൗതം ഗംഭീർ എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ 10-ാം സ്ഥാനത്തേക്ക് എത്തിയതോടെയാണിത്. ടെസ്റ്റിൽ രോഹിത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗാണ്.
ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി (രണ്ട്), ചേതേശ്വർ പൂജാര (നാല്), അജിങ്ക്യ രഹാനെ (അഞ്ച്) എന്നിവർക്കൊപ്പം രോഹിതും ആദ്യ പത്തിൽ ഉൾപ്പെട്ടു.
റാങ്കിംഗ്: രോഹിത്തിനു നേട്ടം
11:36 PM Oct 23, 2019 | Deepika.com