ന്യൂഡൽഹി: കേരള കോണ്ഗ്രസ് ഡൽഹിയിൽ യൂണിറ്റ് തുടങ്ങുമെന്ന് പാർട്ടി ചെയർമാൻ പി.സി തോമസ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ ഒന്പതിന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനം എടുത്തതായും അദ്ദേഹം ഡൽഹിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡൽഹി മലയാളികളുടെ പ്രശ്നങ്ങൾ, കേരളത്തിന്റെ ആവശ്യങ്ങൾ എന്നിവ കേന്ദ്ര സർക്കാരിന് മുന്നിൽ ശക്തമായി അവതരിപ്പിക്കാൻ കഴിയും എന്നതുകൊണ്ടാണ് ഡൽഹി മലയാളി സുഹൃത്തുക്കളുടെ ഈ ആവശ്യം കേരള കോണ്ഗ്രസ് അംഗീകരിച്ചതെന്നും പി.സി തോമസ് പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട നിരവധി ജനകീയ പദ്ധതികൾ പലതും രാഷ്ട്രീയം നോക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ല. ആയുഷ്മാൻ പദ്ധതിയും നടപ്പാക്കിയിട്ടില്ല. ഈ വിഷയങ്ങൾ ഉൾപ്പെടെ കേരള കോണ്ഗ്രസ് ഡൽഹി യൂണിറ്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.