ജംഷഡ്പുർ: 2019-20 സീസണ് ഐഎസ്എലിൽ ജംഷഡ്പുർ എഫ്സിക്കു വിജയത്തുടക്കം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ജംഷഡ്പുർ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഒഡിഷ എഫ്സിയെ കീഴടക്കി. ഡൽഹി ഡൈനാമോസാണ് ഒഡിഷ എഫ്സിയായി ഈ സീസണിൽ ഇറങ്ങുന്നത്.
16-ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളാണ് ജംഷഡ്പുരിന്റെ വിജയത്തിൽ നിർണായകമായത്. റാണ ഖരാമിയുടെ വകയായിരുന്നു ഒഡീഷ സെൽഫ് ഗോൾ സമ്മാനിച്ചത്. എന്നാൽ, 40-ാം മിനിറ്റിൽ അരിഡാനെ സാന്റാന ഒഡീഷയെ ഒപ്പമെത്തിച്ചു. എന്നാൽ, 85-ാം മിനിറ്റിൽ സെർജ്യോ കാസ്ട്രെൽ ആതിഥേയരുടെ ജയം കുറിച്ച ഗോൾ നേടി. മത്സരത്തിന്റെ 35-ാം മിനിറ്റിൽ ബികാഷ് ജയ്റു ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജംഷഡ്പുർ 10 പേരായി ചുരുങ്ങിയിരുന്നു.
ജയത്തുടക്കത്തോടെ ജംഷഡ്പുർ
11:57 PM Oct 22, 2019 | Deepika.com