തിരുവനന്തപുരം: 2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഒക്ടോബർ 26, 28, 29, 30 തീയതികളിൽ നടക്കും.
ഫുട്ബോൾ (അണ്ടർ 17-ആൺ), കബഡി (അണ്ടർ 17-ആൺ), ഖോഖോ(അണ്ടർ 17-ആൺ, പെൺ, അണ്ടർ 21- ആൺ, പെൺ), ബാസ്കറ്റ്ബോൾ (അണ്ടർ 17- ആൺ, പെൺ, അണ്ടർ 21- ആൺ, പെൺ) എന്നീ ഇനങ്ങളിലാണ് സെലക്ഷൻ. ഫുട്ബോൾ സെലക്ഷൻ 26ന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലും കബഡി സെലക്ഷൻ 28ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോൾ സെലക്ഷൻ 29 (അണ്ടർ 17- ആൺ, പെൺ), 30 (അണ്ടർ 21- ആൺ, പെൺ) തിയതികളിൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. 2003 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്ക് അണ്ടർ 17 സെലക്ഷനിലും 1999 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് അണ്ടർ 21 സെലക്ഷനിലും പങ്കെടുക്കാം. താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവയുടെ രേഖകൾ രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയോടൊപ്പം രാവിലെ എട്ടിന് സെലക്ഷൻ സെന്ററുകളിൽ ഹാജരാവണം. വിവരങ്ങൾക്ക്: 0471-02326644
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷൻ
11:57 PM Oct 22, 2019 | Deepika.com