ബാസ്കറ്റ്: കേരളം സെമിയിൽ
11:57 PM Oct 22, 2019 | Deepika.com
പാറ്റ്ന: 70-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ. ക്വാർട്ടറിൽ ഗുജറാത്തിനെ കീഴടക്കിയാണ് കേരള പെണ്‍കുട്ടികൾ സെമിയിൽ പ്രവേശിച്ചത്. 66-36നായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിനായി കെ.എം. നന്ദന 12ഉം അമീഷ ജോസ് 11ഉം ആൻ മേരി സക്കറിയ 10ഉം പോയിന്റ് വീതം നേടി. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവയും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. സെമയിൽ കേരളത്തിന്റെ എതിരാളി തമിഴ്നാടാണ്.