ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും പോളിംഗ് ശതമാനത്തിൽ കുറവ്. മഹാരാഷ്ട്രയില്‍ 60.5 ശതമാനവും ഹരിയാനയിൽ 65 ശതമാനവുമാണു പോളിംഗ്. ഇതിൽ ചെറിയ വ്യത്യാസം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ 76.54 ശതമാനമായിരുന്നു പോളിംഗ്. മഹാരാഷ്ട്രയിൽ 63.08 ശതമാനവും.