ന്യൂഡൽഹി: ഇന്ത്യയിലേക്കും തിരിച്ചുമുള്ള തപാൽ സർവീസ് പാക്കിസ്ഥാൻ നിർത്തിവച്ചു. ഓഗസ്റ്റ് 27നുശേഷം ഇന്ത്യയിൽനിന്നുള്ള തപാൽ ഉരുപ്പടികൾ സ്വീകരിക്കുന്നതു പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുകയായിരുന്നു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതാണു പാക് പ്രകോപനത്തിനു കാരണം.