ലേ: നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യൻ സേന ചുട്ടമറുപടി നൽകിയെന്നും നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചില്ലെങ്കിൽ അത്തരം നടപടികൾ തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കിഴക്കൻ ലഡാക്കിലെ ഷൈയോക് നദിക്കു കുറുകെയുള്ള പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭാഗത്തുനിന്നും ഇതുവരെ ആദ്യം വെടിയുതിർത്തിട്ടില്ല. ഭീകരരെ പിന്തുണയ്ക്കുകവഴി മറുഭാഗത്ത് നിന്ന് ഇന്ത്യയുടെ ഐക്യത്തെ ദുർബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനും ശ്രമം നടത്തുകയാണ്. എന്നാൽ ഇന്ത്യൻ സൈന്യം ഇതിനെതിരേ ശക്തമായ മറുപടി നൽകും-അദ്ദേഹം പറഞ്ഞു.
സമുദ്രനിരപ്പിൽനിന്ന് 1400 അടി ഉയരത്തിലാണ് പാലം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള പാലം എന്ന ബഹുമതി ഇതോടെ പാലത്തിനു ലഭിച്ചിരിക്കുകയാണ്.