കിരീടത്തിൽ മുറെ മുത്തം
10:55 PM Oct 21, 2019 | Deepika.com
ആന്റ്വെർപ് (ബെൽജിയം): യൂറോപ്യൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ബ്രിട്ടന്റെ ആൻഡി മുറെയ്ക്ക്. രണ്ട് വർഷത്തിനുള്ളിൽ മുറെയുടെ ആദ്യ കിരീടമാണിത്. ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ സാറ്റാൻ വാവ്റിങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് മുറെ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് 3-6നു നഷ്ടപ്പെട്ട മുറെ തുടർന്നുള്ള രണ്ട് സെറ്റും 6-4, 6-4നു ജയിച്ച് വെന്നിക്കൊടി പാറിച്ചു.