ഹോങ്കോംഗ്: ഹോങ്കോംഗിൽ ഇന്നലെ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. പ്രകടനക്കാർ പോലീസിനു നേർക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞു. നിരവധി വാണിജ്യ സ്ഥാപനങ്ങൾ നശിപ്പിച്ചു. പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് നേരിട്ടത്.
ആഡംബര വസ്തുക്കളുടെ കടകളും ഹോട്ടലുകളും ധാരാളമുള്ള സിം ഷാ സുയിയിലായിരുന്നു പ്രകടനം. പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, പ്രകടനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.
സമാധാനപരമായിട്ടാണ് പ്രകടനം ആരംഭിച്ചതെങ്കിലും ചെറിയൊരു വിഭാഗം തീവ്രനിലപാടുകാർ അക്രമത്തിനു മുതിരുകയായിരുന്നു.