അജിങ്ക്യ രഹാനെ (115 റണ്‍സ്), രവീന്ദ്ര ജഡേജ (51 റണ്‍സ്), ഉമേഷ് യാദവ് (10 പന്തിൽ അഞ്ച് സിക്സ് ഉൾപ്പെടെ 31 റണ്‍സ്) എന്നിവരുടെ പ്രകടനവും ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തായി. ഇന്ത്യയുടെ റണ്‍ മലയ്ക്കു മുന്നിൽ തുടക്കത്തിലേ വിറച്ച ദക്ഷിണാഫ്രിക്ക അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒന്‍പത് റണ്‍സ് എന്ന നിലയിലായിരിക്കേയാണ് രണ്ടാം ദിനം അവസാനിച്ചത്. മഴ ഭീഷണിയും വെളിച്ചക്കുറവും രണ്ടാം ദിനവും മത്സരം നേരത്തേ അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റക്കാരനായ ജോർജ് ലിൻഡ് നാല് വിക്കറ്റ് വീഴ്ത്തി.
ബ്രാഡ്മാനെ പിന്തള്ളി
ഹോം ടെസ്റ്റ് സീരീസ് ശരാശരി റണ്ണിൽ ഇതിഹാസ ഓസ്ട്രേലിയൻ താരം സർ ഡോണ്‍ ബ്രാഡ്മാന്റെ 71 വർഷം പഴക്കമുള്ള റിക്കാർഡ് പിന്തള്ളുന്നതാണ് രോഹിത്തിന്റെ പ്രകടനം. ഇന്ത്യൻ മണ്ണിൽ 18 ഇന്നിംഗ്സിൽനിന്ന് 99.84 ശരാശരിയിൽ 1298 റണ്‍സ് ആണ് രോഹിത് നേടിയത്. ബ്രാഡ്മാന്റെ ഹോം സീരീസ് ശരാശരി 98.22 ആണ്. 82*, 51*, 102*, 65, 50*, 176, 127, 14, 212 എന്നിങ്ങനെയാണ് രോഹിത്തിന്റെ ഇന്ത്യയിലെ അവസാന ഒന്‍പത് ഇന്നിംഗ്സുകൾ.
ഗാവസ്കറിനൊപ്പം
ഒരു ഇന്ത്യൻ ഓപ്പണർ ഒരു ടെസ്റ്റ് പരന്പരയിൽ മൂന്നോ അതിൽ അധികമോ സെഞ്ചുറിനേടുന്നത് 1978നുശേഷം ആദ്യമാണ്. സുനിൽ ഗാവസ്കറാണ് ഇന്ത്യക്കായി ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 1970കളിൽ ഗാവസ്കർ മൂന്ന് പരന്പരകളിൽ പ്രകടനം ആവർത്തിച്ചു.
ഒരു ഇന്നിംഗ്സ് കൂടി ശേഷിക്കേ രോഹിത് ഈ പരന്പരയിൽ നേടിയ സിക്സുകളുടെ എണ്ണം 19 ആയി. ഇതും ലോക റിക്കാർഡാണ്. 255 പന്തിൽനിന്ന് ആറ് സിക്സും 28 ഫോറും ഉൾപ്പെടെയാണ് രോഹിത് 212 റണ്‍സ് എടുത്തത്.
ഈ പരന്പരയിൽ ഇന്ത്യൻ താരങ്ങൾ നേടുന്ന മൂന്നാം ഡബിൾ സെഞ്ചുറിയാണ് രോഹിത്തിന്റേത്. മായങ്ക് അഗർവാൾ, വിരാട് കോഹ്ലി എന്നിവർ ആദ്യ രണ്ട് ടെസ്റ്റുകളിലായി ഇരട്ട ശതകം നേടിയിരുന്നു. ഒരു ടെസ്റ്റ് പരന്പരയിൽ രണ്ടിലധികം ഇരട്ട സെഞ്ചുറി ഇന്ത്യ നേടുന്നത് ആദ്യമാണ്. നാല് ഇന്നിംഗ്സോ അതിൽതാഴെയോ ബാറ്റ് ചെയ്ത് ഒരു പരന്പരയിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡിലും രോഹിത് എത്തി, 529 റണ്‍സ്. 2009-10ൽ ശ്രീലങ്കയ്ക്കെതിരേ വിരേന്ദർ സെവാഗ് നേടിയ 491 ആണ് പിന്തള്ളപ്പെട്ടത്.
ടെസ്റ്റിലും ഏകദിനത്തിലും ഡബിൾ
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി എൽഗർ ബി റബാദ 10, രോഹിത് സി എൻഗിഡി ബി റബാദ 212, പൂജാര എൽബിഡബ്ല്യു ബി റബാദ 0, കോഹ്ലി എൽബിഡബ്ല്യു ബി നോർഷെ 12, രഹാനെ സി ക്ലാസെൻ ബി ലിൻഡ് 115, ജഡേജ സി ക്ലാസെൻ ബി ലിൻഡ് 51, സാഹ ബി ലിൻഡ് 24, അശ്വിൻ സ്റ്റംപ്ഡ് ബി പീഡ്റ്റ് 14, ഉമേഷ് സി ക്ലാസെൻ ബി ലിൻഡ് 31, നദീം നോട്ടൗട്ട് 1, ഷാമി നോട്ടൗട്ട് 10, എക്സ്ട്രാസ് 17, ആകെ 116.3 ഓവറിൽ 497.
ബൗളിംഗ്: റബാദ 23-7-85-3, എൻഗിഡി 20-5-83-0, നോർഷെ 24.3-5-79-1, ലിൻഡ് 31-2-133-4, പീഡ്റ്റ് 18-3-101-1.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: എൽഗർ സി സാഹ ബി ഷാമി 0, ഡി കോക്ക് സി സാഹ ബി ഉമേഷ് 4, ഹംസ നോട്ടൗട്ട് 0, ഡുപ്ലസി നോട്ടൗട്ട് 1, എക്സ്ട്രാസ് 4, ആകെ 5 ഓവറിൽ രണ്ടിന് 9.
ബൗളിംഗ്: മുഹമ്മദ് ഷാമി 1-1-01, ഉമേഷ് യാദവ് 1-0-4-1, ഷഹബാസ് നദീം 2-2-0-0, രവീന്ദ്ര ജഡേജ 1-0-1-0.