മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ തോൽവി അറിയാതെയുള്ള മുന്നേറ്റത്തിനു വിരാമം. എവേ പോരാട്ടത്തിൽ മയ്യോർക്ക ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ അട്ടിമറിച്ചു. ഏഴാം മിനിറ്റിൽ ലാഗൊ ജൂണിയർ നേടിയ ഗോളിലായിരുന്നു മയ്യോർക്കയുടെ ജയം.
തുടർന്ന് 90 മിനിറ്റ് ആ ലീഡ് കൈവിടാതെ മയ്യോർക്ക പിടിച്ചുനിന്നു. 74-ാം മിനിറ്റിൽ അൽവാരൊ ഒഡ്രിയോസോല ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ റയൽ പത്ത് പേരായി ചുരുങ്ങിയതും തിരിച്ചടിയായി. ജയത്തോടെ മയ്യോർക്ക 15-ാം സ്ഥാനത്തേക്ക് ഉയർന്നു. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും വലൻസിയയും ഓരോ ഗോൾ വിതംനേടി പോയിന്റ് പങ്കുവച്ചു. ലീഗിൽ ഒന്പത് മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. 18 പോയിന്റുമായി റയൽ രണ്ടാമതുണ്ട്.
റയലിനെ അട്ടിമറിച്ച് മയ്യോർക്ക
12:28 AM Oct 21, 2019 | Deepika.com