ബാസ്കറ്റ്: കേരളം ക്വാർട്ടറിൽ
12:28 AM Oct 21, 2019 | Deepika.com
പാറ്റ്ന: 70-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ആണ്‍കുട്ടികൾ 73-56ന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. അതേസമയം, പെണ്‍കുട്ടികൾ ഗ്രൂപ്പ് ബിയിൽ പഞ്ചാബിനോട് തോൽവി വഴങ്ങി. സ്കോർ: 71-95.