അടുത്ത മാസം ബംഗ്ലാദേശിനെതിരേ നടക്കുന്ന ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചന. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമായകും ഇന്ത്യയെ നയിക്കുക. ബംഗ്ലാദേശിനെതിരേ മൂന്ന് ട്വന്റി-20 മത്സരമാണുള്ളത്. മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ പരന്പര മുതൽ കോഹ്ലി തുടർച്ചയായി കളിക്കുന്നതാണ് വിശ്രമം അനുവദിക്കാനുള്ള കാരണം.
ജനുവരിയിൽ ന്യൂസിലൻഡിനെതിരേ അവരുടെ നാട്ടിൽ നടന്ന ഏകദിന പരന്പരയിലെ അവസാന രണ്ട് മത്സരത്തിലും ട്വന്റി-20യിലുമാണ് കോഹ്ലി അവസാനമായി ബ്രേക്ക് എടുത്തത്. ഈ മാസം 24നാണ് ബംഗ്ലാദേശിനെതിരായ പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. ബംഗ്ലാദേശിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരന്പരയും ഉണ്ട്.
കോഹ്ലി ബംഗ്ലാദേശിനെതിരേ ഉണ്ടായേക്കില്ല
11:55 PM Oct 19, 2019 | Deepika.com