ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ക്ലസ്റ്റർ പത്ത് അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ എസ്എൻ വിദ്യാഭവൻ തൃശൂരിനെയും (60-44), പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ പെരുന്തുരുത്തി ഭാരതീയ വിദ്യാഭവനെയും (25-24) പരാജയപ്പെടുത്തി ചാന്പ്യൻമാരായി. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ദേവഗിരി സ്കൂൾ ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിനെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ദേവഗിരി ചേവായൂർ ഭാരതീയ വിദ്യാഭവനെയും കീഴടക്കി ജേതാക്കളായി.
ക്ലസ്റ്റർ പതിനൊന്ന് അണ്ടർ 19 വിഭാഗത്തിൽ ഇടുക്കി ഷന്താൾ ജ്യോതി കോട്ടയം ലൂർദ്സ് പബ്ലിക് സ്കൂളിനെയും (54-34), പെൺകുട്ടികളുടെ വിഭാഗത്തിൽ എളമക്കര ഭവൻസ് വിദ്യാമന്ദിർ കോട്ടയം സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിനെയും (35-32) പരാജയപ്പെടുത്തി ജേതാക്കളായി. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കി ഷന്താൾജ്യോതി എറണാകുളം രാജഗിരി സ്കൂളിനെയും (72-70), പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ജ്യോതിനികേതൻ സ്കൂൾ കൊച്ചി ടോക് എച്ച് പബ്ലിക് സ്കൂളിനെയും (43-34) പരാജയപ്പെടുത്തി ചാന്പ്യൻമാരായി.
സിബിഎസ്ഇ ബാസ്കറ്റ്ബോൾ ജേതാക്കൾ
11:55 PM Oct 19, 2019 | Deepika.com