മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എവേ പോരാട്ടത്തിൽ ഐബറിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് ബാഴ്സ കീഴടക്കി. 13-ാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാൻ തുടങ്ങിയ സ്കോറിംഗ് ലയണൽ മെസിയും (58-ാം മിനിറ്റ്), സുവാരസും (66-ാം മിനിറ്റ്) പൂർത്തിയാക്കി. മറ്റൊരു മത്സരത്തിൽ ഗ്രനാഡ 1-0ന് ഒസാസുനയെ കീഴടക്കി.
ഒന്പത് മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ബാഴ്സ ലീഗിന്റെ തലപ്പത്തെത്തി. എട്ട് മത്സരങ്ങളിൽനിന്ന് 18 പോയിന്റുള്ള റയൽ മാഡ്രിഡ് ആണ് രണ്ടാമത്.
ബാഴ്സയ്ക്കു ജയം, തലപ്പത്ത്
11:55 PM Oct 19, 2019 | Deepika.com