ഇന്ത്യക്കു ഫൈനലിൽ തോൽവി
11:55 PM Oct 19, 2019 | Deepika.com
ജോഹർ ബെഹ്റു (മലേഷ്യ): ഒന്‍പതാമത് സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി ഫൈനലിൽ ഇന്ത്യൻ പുരുഷന്മാർക്കു തോൽവി. ഇംഗ്ലണ്ടിനോട് ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. 49-ാം മിനിറ്റിൽ ഗുർസാഹിബ്ജിത്ത് സിംഗിന്റെ ഗോളിൽ മുന്നിൽ കടന്നശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. സ്റ്റൂവർട്ട് റഷ്മീറിന്റെ (50, 60 മിനിറ്റ്) വകയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ട് ഗോളും.