ഷാജാപുർ: മധ്യപ്രദേശിൽ സ്കൂൾവാൻ കുളത്തിലേക്കു മറിഞ്ഞ് മൂന്നു കുട്ടികൾ മരിച്ചു. ഷാജാപുർ ജില്ലയിലെ റിഛോദ ഗ്രാമത്തിലായിരുന്നു അപകടം. എൽകെജി വിദ്യാർഥികളായ ദിവ്യ, ഹാർദിക്, ഒന്നാം ക്ലാസ് വിദ്യാർഥി ആയുഷ് എന്നിവരാണു മരിച്ചത്. ചെറിയ വാനിലുണ്ടായിരുന്ന 18 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.