ബാഴ്സലോണ/മാഡ്രിഡ്: സ്പെയിനിൽ കറ്റാലൻ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തിൽ സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ ചിരവൈരികളായ റയൽ മാഡ്രിഡ് x ബാഴ്സലോണ എഫ്സി എൽ ക്ലാസിക്കോ പോരാട്ടം മാറ്റിവച്ചു. ഈ മാസം 26ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ന്യൂകാന്പിൽ നടക്കേണ്ട മത്സരമാണ് മാറ്റിയത്. ഡിസംബറിൽ മാത്രമേ എൽ ക്ലാസിക്കോ ഉണ്ടാകൂ എന്നാണ് സൂചന. തീയതി പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ, എൽ ക്ലാസിക്കോ ഡിസംബർ 18നു നടത്താമെന്ന് ബാഴ്സ സൂചിപ്പിച്ചതായും ലാ ലിഗ അധികൃതർ ഡിസംബർ ഏഴിൽ നടത്താൻ താത്പര്യപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
2017ൽ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത ഒന്പത് നേതാക്കളെ തടവുശിക്ഷയ്ക്കു വിധിച്ചതിനെത്തുടർന്നാണ് വീണ്ടും പ്രക്ഷോഭം രൂക്ഷമായത്. സീസണിലെ ആദ്യ എൽ ക്ലാസിക്കോയാണ് ഈ മാസം നടക്കേണ്ടിയിരുന്നത്.
കറ്റാലൻ പ്രക്ഷോഭം: എൽ ക്ലാസിക്കോ മാറ്റിവച്ചു
11:32 PM Oct 18, 2019 | Deepika.com