ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ച വാർത്തകളും ഫീച്ചറുകളും പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള വാർത്താ ചാനൽ തുടങ്ങാൻ സ്കൈ ടിവി തീരുമാനിച്ചു.
ഇന്നു വൈകുന്നേരം സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം അഞ്ചുമുതൽ രാത്രി പത്തുവരെയാണു പ്രവർത്തന സമയം
ബ്രെക്സിറ്റ് വാർത്തകൾ മൂലം ബോറടിക്കുന്ന ഒട്ടേറെപ്പേരുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു ചാനലിനു രൂപം കൊടുക്കാൻ പ്രേരണയായത്. ഒക്ടോബർ മാസം മുഴുവൻ ചാനൽ പ്രവർത്തിക്കും.
ഒക്ടോബർ 31ന് എന്തുവന്നാലും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണു പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിലപാട്.