ജയം; ഇന്ത്യ ഫൈനലിൽ
11:50 PM Oct 16, 2019 | Deepika.com
ഹോഹർ ബഹ്റു (മലേഷ്യ): ഒന്‍പതാമത് സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ. ഇന്ത്യയുടെ ജൂണിയർ ടീം ഇന്നലെ നടന്ന പൂളിലെ മത്സരത്തിൽ ഓസ്ട്രേലിയയെ 5-1നു തകർത്തു. അതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി ഫൈനലിലേക്ക് മുന്നേറി. ഒരു മത്സരം കൂടി ഇന്ത്യക്കുണ്ട്.