കാക്കിനഡ: ആന്ധ്രപ്രദേശിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. തെലുങ്കു ദിനപത്രമായ ആന്ധ്ര ജ്യോതിയുടെ റിപ്പോർട്ടർ കാത്ത സത്യനാരായണയാണു കൊല്ലപ്പെട്ടത്. ടുനി റൂറൽ മണ്ഡലിലെ സൗത്ത് അണ്ണാവരത്ത് ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.