കങ്കാവ്ലി: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെ ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ സംഘടനയായ മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ(എംഎസ്പി)യെ ബിജെപിയിൽ ലയിപ്പിച്ചു. റാണയുടെ ഇളയ മകനും സിറ്റിംഗ് എംഎൽഎയുമായ നിതേഷ് കങ്കാവ്ലിയിൽ ബിജെപി സ്ഥാനാർഥിയാണ്.
മുൻ എംപിയായ മൂത്ത മകൻ നിലേഷും ഇന്നലെ ബിജെപിയിൽ ചേർന്നു. ശിവസേനയിലായിരുന്ന നാരായൺ റാണെ 2005ലാണു കോൺഗ്രസിൽ ചേർന്നത്. 1999ലായിരുന്നു മുഖ്യമന്ത്രിയായത്. 2017ൽ കോൺഗ്രസ് വിട്ടു. കൊങ്കൺ മേഖലയിൽ നിർണായക സ്വാധീനമുള്ള നാരായൺ റാണെ ശിവസേനയുടെ കണ്ണിലെ കരടാണ്.