പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബയ്ക്കു നേർക്ക് മഷിയേറ്. പാറ്റ്ന മെഡിക്കൽ കോളജിൽ സന്ദർശനം നടത്തവേയായിരുന്നു മന്ത്രിക്കു നേരേ മഷിയേറുണ്ടായത്. വാഹനത്തിലേക്ക് കയറാൻ ഒരുങ്ങവേ രാഷ്ട്രീയ നേതാവ് പപ്പു യാദവിന്റെ അനുയായി ആണു മഷിയേറ് നടത്തിയത്.