ശ്രീനഗർ: 72 ദിവസങ്ങൾക്കു ശേഷം കാഷ്മീരിൽ മൊബൈൽ ഫോൺ സേവനം പുനഃസ്ഥാപിച്ചെങ്കിലും മുൻകരുതൽ നടപടിയായി എസ്എംഎസ് സൗകര്യം റദ്ദാക്കി. പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോൺ സൗകര്യം തിങ്കളാഴ്ചയാണ് പുനഃസ്ഥാപിച്ചത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്നാണ് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്.