കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗായി ഒൗദ്യോഗികമായി അംഗീകരിച്ചു. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികളുമായി ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ മലേഷ്യയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ നിലവിലെ ഒന്നാം ഡിവിഷൻ ടൂർണമെന്റായ ഐ ലീഗ് രണ്ടാം ഡിവിഷൻ ലീഗായി മാറും. ഐഎസ്എൽ ചാന്പ്യന്മാർ എഎഫ്സി ചാന്പ്യൻസ് ലീഗിനും ഐ ലീഗ് ചാന്പ്യന്മാർ എഎഫ്സി കപ്പിനും യോഗ്യത നേടും.
2022-23 സീസണ് മുതൽ ഐ ലീഗ് ചാന്പ്യന്മാർക്ക് ഐഎസ്എലിലേക്ക് സ്ഥാനക്കയറ്റം നൽകും. 2024-25 സീസണ് മുതൽ ഐഎസ്എലിൽ പ്രമോഷൻ, റെലഗേഷൻ സംവിധാനം നിലവിൽ വരും. ഇതിന്റെ തുടർച്ചയായി ഐഎസ്എലും ഐ ലീഗും ലയിപ്പിച്ച് ഒറ്റ ലീഗാക്കി മാറ്റുമെന്നും എഎഫ്സി വ്യക്തമാക്കി.
ഐഎസ്എൽ നന്പർ വണ്‍
11:43 PM Oct 15, 2019 | Deepika.com