ജോഹർ ബഹ്റു (മലേഷ്യ): സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യക്കു തോൽവി. ഏഴ് ഗോൾ പിറന്ന ത്രില്ലറിൽ മൂന്നിനെതിരേ നാല് ഗോളിനായിരുന്നു ജാപ്പനീസ് ജയം. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ലീഗ് റൗണ്ട് മത്സരം. മലേഷ്യ, ന്യൂസിലൻഡ് എന്നിവയ്ക്കെതിരായ ജയത്തിനുശേഷമാണ് ഇന്ത്യയുടെ തോൽവി. ജപ്പാനെതിരേ ഗുരുസാഹിബ്ജിത് (32-ാം മിനിറ്റ്), ഷാർഥ (41-ാം മിനിറ്റ്), പ്രതാപ് (55-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.
ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത പൂൾ മത്സരം. പൂളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീം ഫൈനലിൽ പ്രവേശിക്കും. രണ്ട് മത്സരം ശേഷിക്കേ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഓസ്ട്രേലിയ മൂന്നാമതുണ്ട്.
ഹോക്കി: ഇന്ത്യക്കു തോൽവി
11:43 PM Oct 15, 2019 | Deepika.com