കൊല്ലം: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ജില്ലാ മത്സരങ്ങൾ നാളെ കൊല്ലം ചിന്നക്കട വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും. ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് മത്സരങ്ങൾ നടത്തുന്നത്.
ജില്ലാതല മത്സരത്തിൽ അന്പതോളം സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ പ്രോജക്ടുകൾ അവതരിപ്പിക്കും. തെരഞ്ഞെടുക്കുന്ന മികച്ച പ്രോജക്ടുകൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിക്കും.സംസ്ഥാനതല മത്സരം നവംബർ 16,17 തീയതികളിൽ തൃശൂരിലെ കേരള വനഗവേഷണ കേന്ദ്രത്തിലാണ് നടക്കുക. ഡിസംബർ 27മുതൽ 31വരെയാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് നടക്കുക.
ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതന രീതികളും സുസ്ഥിര വികസനത്തിന് എന്നതാണ് ഈ വർഷത്തെ വിഷയം. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കുന്ന പ്രോജക്ടുകൾക്ക് ഗുജറാത്തിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാം.സംസ്ഥാനതല വിജയികൾക്ക് പത്താംക്ലാസിലും ഹയർ സെക്കൻഡറി തലത്തിലും ഗ്രേസ് മാർക്കിന് അർഹതയുണ്ട്. സംസ്ഥാനതലത്തിൽ വിജയിക്കുന്ന മൂന്ന് ടീച്ചർ ഗൈഡുകൾക്കും അവാർഡുകൾ നൽകും. കൂടുതൽ ജില്ലാ കോർഡിനേറ്റർ ജി. സുരേഷ്കുമാറിനെ 9447887580 എന്ന നന്പരിൽ ബന്ധപ്പെടണം.